ആദ്യം ഒരു കൗതുകം
അത് തീർക്കാൻ
ഒരെത്തിനോട്ടം.
നോട്ടത്തിൽ നിന്നും
സന്ദേശങ്ങളായി
സന്ദേശം വിളികളായി
വഴിമാറി.
സൗഹൃദം ഊട്ടിയുറപ്പിച്ച്
വഴിതെറ്റില്ലെന്നുറപ്പിച്ച്
വഴിമാറിപ്പോകാതിരിക്കാൻ
പ്രത്യേകം ശ്രദ്ധ നൽകി.
ഒടുവിൽ ശ്രദ്ധയെ
പ്രലോഭനങ്ങളിൽ വഴി
തിരിച്ച് വിട്ടു.
പിരിയാൻ ആവാത്ത വിധം,
പിണങ്ങാൻ കഴിയാത്ത വിധം,
അടുത്ത് പരിചയിച്ച്
ബന്ധം ദൃഢമായി
മാറിയ നേരം,
മടുപ്പിന്റെ ലാഞ്ചന
ചെറുതായി വീശി.
പിന്നെ പണ്ട് പാടിയ
വാഴ്ത്തു പാട്ടുകളെല്ലാം പിണക്കങ്ങളായി,
പരിഭവങ്ങളായി,
പരാതികളായി മാറി.
മിണ്ടാതിരിക്കാൻ
കഴിയാതിരുന്നവർ,
പേരിന് നേരെ പച്ചവെളിച്ചം
തെളിയാൻ കാത്ത് നിന്നവർ,
ഒഴിഞ്ഞ് മാറാൻ പഠിച്ചു.
ഒടുക്കം ബ്ലോക്ക് ലിസ്റ്റിൽ
തുടക്കം ആ പേരെത്തി നിന്നു.
Murshida Parveen
Comments
Post a Comment