Skip to main content

Posts

Showing posts with the label short story

നന്ദിയുള്ളവന്റെ രോദനം

ശ്വാസമെടുക്കുമ്പോൾ വല്ലാതെ കിതപ്പ് കൂടിയിരിക്കുന്നു. പഴയപോലെ ഓടാനും ചാടാനും ഒന്നും കഴിയുന്നില്ല. ശബ്ദത്തിന് പോലും വ്യത്യാസം വന്നു തുടങ്ങി. കാലുകളുടെ ബലക്ഷയം എനിക്കും എന്നപോലെ എനിക്ക് ചുറ്റിലും ഉള്ളവർക്കും മനസ്സിലായി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ആയിരിക്കണം അവർ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. എങ്കിലും മനുഷ്യത്വം അന്യമായി തീരുന്ന തരത്തിൽ ഇവരൊക്കെ എന്തിനാണ് ഈ അവസരത്തിൽ പെരുമാറുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവരുടെ പ്രശ്നം എൻറെ രൂപമോ വസ്ത്രരീതിയോ പണമോ പ്രശസ്തിയോ ഒന്നുമല്ല. അവരുടെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആവാത്ത തരത്തിൽ ഞാൻ തളർന്ന് പോയിട്ടുണ്ടെന്ന തിരിച്ചറിവ് തന്നെയാവണം, ഈ അവസരത്തിൽ അവർ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം. എങ്കിലും എങ്ങനെ അവർക്കതിനു കഴിഞ്ഞു. അത്രമാത്രം അവരെ ഞാൻ സ്നേഹിച്ചിരുന്നു. എനിക്ക് മനസ്സിലായി എൻറെ സ്നേഹം അവർ അർഹിക്കുന്നില്ല. അത് എൻറെ കുറ്റമല്ലല്ലോ. ഒരു കാലത്ത് എന്നെയും മാത്രം വിചാരിച്ചു കഴിഞ്ഞവർ ഉണ്ടായിരുന്നു. അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഞാൻ തുള്ളി കൊടുത്തിരുന്ന ഒരു കാലം. എൻറെ കണ്ടുപിടുത്തങ്ങളിൽ ആത്മ നിർവൃതിയും സംതൃപ്തിയും കൊണ്ട് നടന്ന...