Skip to main content

Posts

Showing posts with the label Random Thoughts Malayalam

വേട്ടമൃഗം

ജീവിതം കൈവിട്ടു പോയെന്ന തോന്നൽ മനസ്സിനെ പിടികൂടിയിരിക്കുന്നു. അത്രമേൽ പ്രിയപ്പെട്ടവരെല്ലാം തന്നിൽ നിന്ന് അകന്ന് പോകുന്നുവോ എന്നൊരു ശങ്ക. ഉറക്കമില്ലാത്ത രാത്രികളിൽ ചിന്തകൾ പട്ടത്തിന്റ നൂലിന്റെ കെട്ട് പൊട്ടി വിട്ട കണക്കെ പരന്നു കിടക്കുകയാണ്. എവിടേക്കെന്നില്ലാതെ, എന്തിനെന്നറിയാതെ ചിന്തകളുടെ വ്യവഹാരം എന്റെ നിയന്ത്രണത്തിലല്ലാതെ പോവുകയാണ്. തടയിട്ട് നിർത്താൻ പോലുമാവാതെ ഈ ചിന്തകൾ എന്റെ മനസ്സിനെ അസ്വസ്ഥയാക്കിയിരിക്കുന്നു. പ്രതീക്ഷ നഷ്ടപ്പെട്ടതാണോ ചെയ്ത പ്രവർത്തനങ്ങളെല്ലാം പാഴായതാണോ എന്ന് ഇപ്പോഴും എനിക്ക് അറിയില്ല. താൻ കെട്ടിപ്പടുത്ത സൗധം തകർന്നടിയുന്ന കാഴ്ച കണ്ട് മനസ്സിടറുന്ന പോലെയാണ് ജീവിതം നമ്മുടെ കൺമുന്നിൽ കൈവിട്ടു പോവുന്നത് തിരിച്ചറിഞ്ഞു കൊണ്ട് ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കുന്നത്. നിസ്സഹായാവസ്ഥയും നിവൃത്തികേടും ഒരുമിച്ചു വന്നാൽ തീരാവുന്ന ഒന്നാണ് സ്വസ്ഥമായ ജീവിതം. തൻ പ്രവൃത്തികൾ മൂലം വന്ന് ചേർന്നവയെങ്കിൽ അൽപമെങ്കിലും ആശ്വാസം ലഭിക്കുമായിരുന്നു. കർമ്മഫലം എന്ന വാക്കിൽ എല്ലാത്തിനേയും ഒതുക്കി നിർത്താമായിരുന്നു. വ്യക്തിനിർമ്മിതമെങ്കിൽ ആ വ്യക്തിയെ പഴി ചാരി പതം പറഞ്ഞിരിക്കാമായിരുന്നു. ഇവയൊന്നും അല്...