ചില മുറിവുകൾ ഉണങ്ങിയാലും അതിന്റെ പാടുകൾ എന്നും മായാതെ കിടക്കുന്നുണ്ടാവും. മുറിവേൽപിച്ചവർ അത് മറന്നാലും ആ പാടുകൾ എന്നും നമ്മെ അതോർമിപ്പിക്കും അവന്റെ യൗവ്വനം അവളായിരുന്നു. അവനത് തിരിച്ചറിഞ്ഞില്ല. അവളെ നഷ്ടപ്പെടുത്തിയപ്പോൾ ജരാനരകൾ അവനെ പിടികൂടിയത് അവനറിഞ്ഞില്ല. മരവിപ്പിൽ നിന്ന് യൗവ്വനത്തിലേക്ക് അവൾ പ്രയാണം തുടങ്ങിയത് അവന്റെ അവഗണനയിൽ നിന്നായിരുന്നു. ബന്ധനം,അത് സ്വർണ്ണക്കൂടാണെങ്കിൽപോലും അതൊരു വ്യക്തിയുടെ സ്വാതന്ത്യത്തിന്മേലുള്ള അടിച്ചമർത്തലാണ്. ഞാൻ,ഞാനായി സ്വയം നില കൊള്ളാനായുള്ള സമ്മതത്തെ കാത്തു കൊണ്ടുള്ള ജീവിതം ദുസ്സഹമാണ്. ഒരു വാക്കുച്ചരിക്കുമ്പോൾ മറ്റുള്ളവരുടെ നെറ്റി ചുളിയാനിടവരുത്തരുതേ എന്നാശങ്കപ്പെട്ട് വേണം അതും ചെയ്യാൻ.ഇനി ശ്വാസം മാത്രമേ ബാക്കിയുള്ളൂ സമ്മതത്തിന് കാത്ത് നിൽക്കാതെ താനേ ഉതിർന്ന് പോകുന്നത്. അവഗണനയുടെ കൊടുമുടിയിൽ എത്തിനിന്നിട്ടും പ്രതീക്ഷ നഷ്ടപ്പെടുത്താനാവാതെ നിന്നുഴറുന്ന എന്നിലെ നിശ്വാസത്തിനുമുണ്ട് പറയാൻ ഒരു കഥ. അടക്കിപ്പിടിച്ച തേങ്ങലോളം വരില്ല പെയ്തൊഴിയുന്ന കണ്ണീരിന്റെ നോവ്. Wet Guest Unnoticed, unattended teardrops was hidden by Tissue paper. Absorbing t...