ഞാൻ ഒരു കാര്യം പറയാം. നിങ്ങൾ ആരും ചിരിക്കരുത്. കുറച്ച് ദിവസം മുന്നേ നടന്നതാണ്. കുറച്ച് ദിവസങ്ങളായി കെട്ട്യോനും കുട്ട്യോളും ഇല്ലാതെ എവിടേക്കെങ്കിലും ഒന്ന് പോയി വരണം എന്ന് പ്ലാൻ ചെയ്യാൻ തുടങ്ങിയിട്ട്. അധികം സമയം എടുക്കാനും പാടില്ല, എന്നാലും പുറത്ത് പോയി വന്ന ഒരു ഫീലും കിട്ടണം. ആലോചിച്ച് തല പുകച്ചു ഒടുവിൽ ഞാൻ ഒരു മാർഗ്ഗം കണ്ടെത്തി.
സിനിമയ്ക്ക് പോവാം. അതാവുമ്പോൾ കുറച്ച് എന്റർടെയ്ൻമെന്റ് കൂടി ആവുമല്ലോ. മുകുന്ദൻ ഉണ്ണിക്ക് പോവണോ ജയ ജയ ജയഹേ ക്ക് പോവണോ എന്ന ഒരു കൺഫ്യൂഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
നമ്മുടെ മോസ്പ്രസ്സോ കൂട്ടുകാരോട് വാട്സാപ്പിൽ ഞാൻ ഈ വിവരം പങ്ക് വെക്കുകയും ചെയ്തു.
(കണ്ണ് കിട്ടുക (ദൃഷ്ടി ദോഷം) എന്ന സംഭവത്തിൽ എനിക്ക് തീരെ വിശ്വാസമില്ലെങ്കിലും ഈ ഒരു കാര്യത്തിൽ എനിക്ക് ഇവരെ സംശയം ഇല്ലാതില്ലാതില്ല). അന്ന് ഞാൻ ഉച്ചയ്ക്ക് കഴിക്കാൻ എന്റെ ഏറ്റവും പ്രിയപ്പെട്ട വൺ പോട്ട് ചിക്കൻ ബിരിയാണിയാണ് വെച്ചത്. എളുപ്പത്തിൽ പണിയും കഴിയും നല്ല ടേസ്റ്റുമാണ്.
ഈ ലിങ്കിൽ കാണാം one pot chicken rice.
https://www.momspresso.com/parenting/4b00edc8d01f4b49a6ee52ea993cb6a3/video/prss-kukkrri-ellupptti-oru-cikk-rrais-o2l7uhqif8ky
ഈ വാട്സാപ്പ് ചാറ്റിനിടയിൽ ഞാൻ ഈ ചിക്കൻ റൈസ് കഴിക്കുന്നുമുണ്ടായിരുന്നു.
കോഴീന്ന് കേട്ടാൽ തന്നെ പിന്നെ എന്റെ തലയിൽ വേറെ ഒന്നും തന്നെ കയറില്ല. അപ്പോഴാണ് ഞാൻ തന്നെ പാചകം ചെയ്ത എന്റെ പ്രിയ ചിക്കൻ റൈസ്. ഞാൻ മറ്റൊന്നും നോക്കിയില്ല. നന്നായിട്ടങ്ങ് ഇരുന്ന് കഴിച്ചു. നോട്ടം ഫോണിലും ഇടയിൽ തീറ്റിയും. തിടുക്കത്തിലെ തീറ്റിയ്ക്കിടയിൽ കോഴിക്കാല് എടുത്തു ഒന്ന് കടിച്ചതേ ഓർമ്മയുള്ളൂ..
ദാ ആ കോഴിക്കാലിന്റെ എല്ല് എന്റെ മുന്നിലെ വലത് വശത്തെ പല്ലിനിടയിൽ കുടുങ്ങിയിരിക്കുന്നു. എല്ല് മോണയിൽ തറച്ച് കയറിയത് കൊണ്ടാവാം ആദ്യം ഒരു തരിപ്പ്, പിന്നെ ഒരു തല ചുറ്റൽ. അത്രയേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ആ കുടുങ്ങിക്കിടന്ന എല്ല് എടുത്ത് വലിച്ചൂരിയപ്പോ എന്റെ ഭാഗ്യക്കേടിന് പകുതി കഷ്ണം അവിടെ പല്ലിനിടയിൽ തന്നെ കിടക്കുന്നു. ചോര മോണയിലൂടെ ഒലിച്ചിറങ്ങുന്നുമുണ്ട്. കാര്യം കയ്യീന്ന് പോയീ ന്ന് മനസ്സിലായ ആ സെക്കന്റ് തന്നെ കെട്ട്യോൻ വരുന്നേന് മുന്നേ ഉപ്പയോടും ഉമ്മയോടും കാര്യം പറഞ്ഞു. എല്ലാവർക്കും ചിരി തന്നെയായിരുന്നു ആദ്യം വന്നത്. എന്റെ ചെറിയവൻ എന്നോട് ചോദിച്ചത് "ഉമ്മാക്ക് ആർത്തി കാണിക്കാതെ തിന്നൂടെ ആരും എടുത്തോണ്ട് പോവൂലല്ലോ" ഹോ.. ലവന്റെ പക്വത കണ്ട് ഞാൻ നിർവൃതിയണഞ്ഞു.
ഉപ്പയെക്കൂട്ടി ഹോസ്പിറ്റലിൽ പോയി. അവിടുത്തെ ഡോക്ടറെയും സിസ്റ്ററേയും കണ്ടപ്പോൾ എനിക്ക് തോന്നിയത് "ഇവൾക്ക് ആർത്തി മൂത്ത് പ്രാന്തായതാ" എന്ന് അവർ ആത്മഗതം പറഞ്ഞു കാണും എന്നായിരുന്നു.
എന്തായാലും മോണയിൽ തറച്ച എല്ലിന്റെ ഭാഗം എടുക്കാൻ പറ്റി. തിരിച്ച് വീട്ടിലോട്ടു വരുന്നതിനിടയിലാണ് സിനിമയ്ക്ക് പോവാൻ വെച്ച പ്ലാനും ചീറ്റിപ്പോയ വിഷമത്തിൽ ഞാൻ ഡോക്ടർ എഴുതിയ ഷീറ്റ് ഒന്ന് എടുത്ത് നോക്കിയത്. അതിൽ എഴുതിയത് കണ്ട് തള്ളിയ എന്റെ കണ്ണ് ശരിയായിട്ട് രണ്ടോ മൂന്നോ ദിവസം ആയിട്ടേയുള്ളൂ.
Chicken bone b/w teeth.
ഇത്രേം ഗതികെട്ട prescription എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയിട്ടില്ല.
ഞാൻ ഇരുന്ന് ആലോചിക്കുകയായിരുന്നു.എനിക്ക് എന്തിന്റെ കേടായിരുന്നു? ഉത്തരം പെട്ടെന്ന് തന്നെ കിട്ടി. ആക്രാന്തം കൂടിയതിന്റെ കേടാണ്.
Murshida Parveen
I try to suppress these wild thoughts, These cravings that I feel so intense But they consume me whole, And I can't escape their fence. I see you came by, And my heart begins to race, My mind wanders off, To a forbidden, lustful space. I wish I could shake this thought, And let it fade away, But it lingers in my soul, Haunting me every way. I know it's wrong to think this way To want what I can't have, But the desire is too strong, And I feel like I'm going mad. So I'll keep these thoughts in me And let them die slowly But they'll always be there, A constant, painful lie. For I know I cannot act for them, And I cannot be with you, So I'll keep on living, With these sad thoughts of lust, so real. Murshida Parveen
Comments
Post a Comment