ചില മുറിവുകൾ ഉണങ്ങിയാലും
അതിന്റെ പാടുകൾ എന്നും മായാതെ
കിടക്കുന്നുണ്ടാവും.
മുറിവേൽപിച്ചവർ അത് മറന്നാലും
ആ പാടുകൾ എന്നും നമ്മെ
അതോർമിപ്പിക്കും
അവന്റെ യൗവ്വനം അവളായിരുന്നു.
അവനത് തിരിച്ചറിഞ്ഞില്ല.
അവളെ നഷ്ടപ്പെടുത്തിയപ്പോൾ
ജരാനരകൾ അവനെ പിടികൂടിയത്
അവനറിഞ്ഞില്ല.
മരവിപ്പിൽ നിന്ന് യൗവ്വനത്തിലേക്ക്
അവൾ പ്രയാണം തുടങ്ങിയത്
അവന്റെ അവഗണനയിൽ
നിന്നായിരുന്നു.
ബന്ധനം,അത് സ്വർണ്ണക്കൂടാണെങ്കിൽപോലും അതൊരു വ്യക്തിയുടെ സ്വാതന്ത്യത്തിന്മേലുള്ള അടിച്ചമർത്തലാണ്. ഞാൻ,ഞാനായി സ്വയം നില കൊള്ളാനായുള്ള സമ്മതത്തെ കാത്തു കൊണ്ടുള്ള ജീവിതം ദുസ്സഹമാണ്. ഒരു വാക്കുച്ചരിക്കുമ്പോൾ മറ്റുള്ളവരുടെ നെറ്റി ചുളിയാനിടവരുത്തരുതേ എന്നാശങ്കപ്പെട്ട് വേണം അതും ചെയ്യാൻ.ഇനി ശ്വാസം മാത്രമേ ബാക്കിയുള്ളൂ സമ്മതത്തിന് കാത്ത് നിൽക്കാതെ താനേ ഉതിർന്ന് പോകുന്നത്.
അവഗണനയുടെ കൊടുമുടിയിൽ എത്തിനിന്നിട്ടും പ്രതീക്ഷ നഷ്ടപ്പെടുത്താനാവാതെ നിന്നുഴറുന്ന എന്നിലെ നിശ്വാസത്തിനുമുണ്ട് പറയാൻ ഒരു കഥ.
അടക്കിപ്പിടിച്ച തേങ്ങലോളം വരില്ല പെയ്തൊഴിയുന്ന കണ്ണീരിന്റെ നോവ്.
Wet Guest
Unnoticed, unattended teardrops was hidden by Tissue paper. Absorbing the moist tears, tissue’s heart was broken into pieces. Yet, he managed to uphold the wet guest. Once again, before his end meet up with it, he tried asking about what happened all of a sudden.
The wet teardrop being reluctant, held his breath out of the interest to speak about his birth.
Truth hurts
Never Ask Why?
My silence
My laughter
My helplessness
My weakness
Why? Truth Hurts
Emotions often brings out the creativity which is hidden in every person.
Loneliness is actually the definition of lot of untold stories.
Words
Words are powerful than swords. Sword’s wound mark may heal, but the pain of heard words remain unhealed forever. Be wise to choose and use words as weapons.
പ്രണയം
പ്രണയം ഇത്രമേൽ മനോഹരമെന്നറിഞ്ഞത്
നിൻ കരസ്പർശം എന്നിൽ നിറച്ച അനുഭൂതിയിലായിരുന്നു. എന്നാൽ ഹൃദയത്തിന്റെ ഭാഷയിൽ വാക്കുകൾ അന്യമായപ്പോൾ നീ പകർന്ന പുഞ്ചിരി എനിക്ക് പ്രണയത്തെക്കാൾ പ്രാണനായി.
✍️WordWarrior
അവൾ
തൻറെ നോവുകളെ
സ്നേഹത്തിൻറെ കൂരമ്പുകളായി
മനസ്സിൽ പ്രതിഷ്ഠിക്കാൻ
കടുത്ത പ്രയത്നം തന്നെ
അവൾക്ക് വേണ്ടി വന്നു.
തൻറെ ആത്മാർത്ഥതയെ
ചോദ്യം ചെയ്തൊരുവനെ
ദഹിപ്പിച്ച് ഒന്നു നോക്കാൻ
പോലുമവൾ ഭയപ്പെട്ടിരുന്നു.
തൻറെ പ്രാണവായു
അവനിൽ നിന്നാണെന്ന ബോധ്യം
അവളെ നിർവീര്യമാക്കിയിരിക്കുന്നു.
എന്നെങ്കിലും
ഏതെങ്കിലുമൊരു
അവസരത്തിൽ തൻറെ ആത്മാർത്ഥതയെ
അവൻ തിരിച്ചറിയണമേയെന്ന
ആത്മഗതത്തോടെ
ഇന്നും അവൾ...
അവൾക്കായി മാത്രം
നിലകൊള്ളുന്നു.
✍️WordWarrior
ഒരിക്കൽ അവൾ വർണ്ണങ്ങളെ
പ്രണയിച്ചിരുന്നു..
മഴവില്ലിന്നഴകും
ഹരിതഭംഗിയും
അവളോട് ഇഴചേർന്ന് സല്ലപിച്ചിരുന്നു..
എന്നാൽ ഇന്നവൾ
വർണ്ണപകിട്ടായിരുന്ന
പോയ്മറഞ്ഞ ജീവിതം
തിരിച്ച് വന്നെങ്കിൽ എന്നാശിച്ച് പോയി...
✍️WordWarrior
ചിലർക്ക് മുറിവേൽപിക്കാനേ അറിയൂ..
മുറിവുണക്കാൻ അവർക്കറിയില്ല
✍️WordWarrior
ചില ഇഷ്ടങ്ങളുണ്ട്,
അവർ നമ്മെ നോവിക്കുകയാണെന്ന് അറിഞ്ഞിട്ടും അവരുടെ കൂടെ തന്നെ നിലനിൽക്കാൻ തീരുമാനം എടുപ്പിക്കുന്ന ചില ഇഷ്ടങ്ങൾ..
നമുക്ക് അവരോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ് ആ നോവുകൾക്ക് ഇടയിലും പിടിച്ചുനിൽക്കുന്നത്
എന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത ചിലരോടുള്ള ഇഷ്ടങ്ങൾ.
✍️WordWarrior
ഒരിക്കൽ നഷ്ടപ്പെടുത്തിയ ബന്ധങ്ങൾ തിരിച്ച് കിട്ടണമെന്ന് ആഗ്രഹിക്കുന്നവരും കൂടെയുള്ളവരെ കളയാൻ ശ്രമിക്കുന്നവരും മറന്നു പോവുന്ന ഒരു സത്യമുണ്ട്, മനസ്സിനൊരു മുറിവേറ്റാൽ മുറിവുകൾ കാലക്രമേണ ഉണങ്ങുമായിരിക്കാം . പക്ഷെ പാടുകൾ എന്നും നീറുന്ന ഓർമയായി നിലനിൽക്കുമെന്ന്...
✍️WordWarrior
വാക്കുകൾ കൊണ്ട് ഊർജ്ജം പകരാൻ കഴിയുന്നത് വളരെ ചുരുക്കം ചിലർക്ക് മാത്രമേ സാധിക്കൂ നമുക്ക് തരാത്ത നല്ല വാക്കുകൾ , നമ്മെ പ്രശംസിക്കാൻ മെനക്കെടാത്തവർ മറ്റുള്ളവരെ നമ്മുടെ മുന്നിൽ വെച്ച് അഭിനന്ദനം കൊണ്ട് മൂടുമ്പോൾ, പ്രത്യേകിച്ച് നമ്മൾ ഏറെ പ്രാധാന്യം കൊടുക്കുന്നവർ അങ്ങനെ
ചെയ്യുമ്പോൾ തകരുന്ന മനസ്സുകൾ
ഏറെയാണ്.
✍️WordWarrior
ഒരു കെ പിടിക്കുള്ളിൽ ഒതുങ്ങുന്ന
സന്തോഷം.
കേൾക്കുന്നവർക്ക് വിചിത്രമെന്ന് തോന്നുമെങ്കിലും ഒരുപാടു അർത്ഥതലങ്ങൾ ഉണ്ട് കൈപ്പിടിയിൽ ഒതുങ്ങുന്ന
സന്തോഷത്തിന്. നമ്മൾ
പറയാതെ തന്നെ നമ്മുടെ
മുഖത്തോട്ട് പോലും നോക്കാതെ
നമ്മുടെ emotions ഉൾക്കൊണ്ട്
നമ്മുടെ കരം ഗ്രഹിച്ച്
നമ്മുടെ മനസ്സിൽ സ്ഥാനംപിടിച്ചവരെ ഉണ്ടല്ലോ
അവരെ അങ്ങ് വിടാതെ മുറുകെ തന്നെ പിടിച്ചോണം. കാരണം
അത് ഒരു പ്രേമമോ കാമമോ അല്ല.
അതാണ് യഥാർത്ഥ സൗഹൃദം
✍️WordWarrior
കാഴ്ചപ്പാടുകൾ മാറും
കാലത്തോടൊപ്പം
കാലം മാറും
മാനവനോടൊപ്പം
മാനവനും മാറും
പണത്തോടൊപ്പം
പണവും മാറ്റും
മനസ്സുകളെ
മനസ്സുകൾ മാറ്റും
ജീവിതങ്ങളെ
ജീവിതവും മാറ്റും
പ്രതീക്ഷകളെ..
✍️WordWarrior
I CAN FORGET THE PAIN YOU GAVE ME, BUT I CAN'T FORGET YOU..
✍️WordWarrior
A real man stands Up for his Woman's Wish..
✍️WordWarrior
Comments
Post a Comment